കാലം മാറി കഥ മാറി എന്നുതിരിച്ചറിയാൻ മലയാളികൾക്ക് ഇത്തിരി ബുദ്ധിമുട്ടാണ്.ബാർ പൂട്ടൽ മുതൽ ഗുണ്ടസ്ക്വാഡ് വരെ എത്തിനിൽക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ ഓരോരോ ഈർക്കിലി രാഷ്ട്രീയ നേതാക്കളെയും പോലും ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് കേട്ടുകേൾവി. പണ്ടൊക്കെ ഇലക്ഷന് മുന്പും പിൻന്പും കുപ്പി കാട്ടിയാൽ രാഷ്ട്രീയ പുലംബുന്ന അണികൾ ഒത്തിരി കിട്ടുമായിരുന്നു. പാർട്ടി ഏതായാലും കുപ്പി കൊടുത്താൽ പാർട്ടി നമ്മുടെ പാർട്ടി എന്നു ചിലർ നിസ്സംഗതം പറയും. ഇന്നിപ്പോൾ കുപ്പി കിട്ടാത്ത പേരിൽ പാർട്ടി മാറുന്ന അണികളാണ് എങ്ങും. അതുകൊണ്ട്‍ സമരത്തിനും ഹർത്താലിനും ഭായിമാരെ വാടകയ്ക്കു എടുക്കുന്നതാണ് ഇപ്പോഴത്തേത് പാർട്ടിക്കാരുടെ ഒരിത്.
ഇലെക്ഷനും ബഹളവും അഴിമതിവിമുക്ത പ്രഖ്യാപനവും ഒക്കെ തകൃതിയായി നടന്നെങ്കിലും കണ്ണൂരിൽ നിന്നുള്ള സഖാവിന്റെ കാലകേടു പാർട്ടിയുടെ കാലകേടായി മാറിയിട്ടുണ്ടോന്നു സംശയം ഇല്ലാതില്ല.പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ് കേട്ടുകേൾവി. വെട്ടും കുത്തും രാഷ്ട്രീയ കൊലപാതകവും ഒക്കെ വര്ഷങ്ങളായിട്ടു നടന്നുവരുന്ന ഒരാചാരം ആണെന്നു ഓരോരോ കുട്ടിക്ക് പോലുമറിയാം .പണ്ടൊന്നും ഇല്ലാത്തപോലെ ചോദ്യങ്ങളും മറുചോദ്യങ്ങളും ചാനൽ ചർച്ചകളും ചില കലാകാരന്മാരെ അലോസരപ്പെടുത്തിയിട്ടുണ്ട്.കൂടാതെ നല്ലപിള്ള ചമയാനുള്ള സർക്കാരിന്റെ സാഹസങ്ങൾ പലതും തിരിച്ചടി കിട്ടുന്നുണ്ടെന്നാണ് ഫോർട്ട് കൊച്ചിയിലെ നിന്നുള്ള വാർത്തകളിൽ കേൾക്കുന്നത് . കയ്ച്ചിട്ടു തുപ്പാനും വയ്യ മധുരിച്ചിട്ടു ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണ് മുഖ്യനും കൂട്ടരും .ഗുണ്ടസ്ക്വാഡ് പ്രഖ്യാപനവും നടപടിയും ഒക്കെ തകൃതിയായി നടക്കുന്നു എന്നതിൽ ചിലർക്കൊക്കെ സമാധാനിക്കാം . ആരൊക്കെ സമരത്തിൽ പങ്കെടുത്തു പങ്കെടുത്തില്ല എന്നതിന്റെ സർവ്വേ പാർട്ടിക്കുള്ളിൽ മുതിർന്ന സഖാവ് നടത്തിയെന്നും മറ്റും വാർത്തകൾ കണ്ടിരുന്നു. പഴയ മുഖ്യൻ പുന്നപ്രയിൽ പോയോ പോയില്ല എന്നത് വ്യക്തമല്ല എന്നാലും സ്വയം പങ്കെടുത്തില്ലെന്നു സഖാവ് ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞു.നല്ലകാര്യം.
പ്രതിപക്ഷത്തു ഇരിക്കുന്നവർക് നോമ്പ് കാലമാണ് എന്നുതോന്നിപ്പോകും അവരുടെ രാഷ്ട്രീയ ഇടപെടൽ കണ്ടാൽ. ഭരണകക്ഷിയെക്കാളും ആരോപണങ്ങൾ നേരിടുന്ന പ്രതിപക്ഷമാണെന്നു കണ്ടാൽ ചിലപ്പോൾ തോന്നിപോകും . മാണിയും,ഇലെക്ഷനും, തോൽവിയും ഒക്കെ തന്ന തിരിച്ചടി അതിജീവിക്കാൻ പാർട്ടിക്കു കഴിയുന്നുണ്ടോ എന്നത് ഒരു ചോദ്യചിന്നമായി നിലനിൽക്കുന്നു.തൊട്ടതൊക്കെ തിരിച്ചടി തരുന്നത് കാണുമ്പോ കാലകേടു തന്നെയുന്നു പറയാം ചില അണികൾക്ക് ആശ്വസിക്കാൻ . മൂന്നാം മുന്നണിയുടെ വരവ് പാർട്ടിയെ തളർത്തി എന്നും ഇല്ലെന്നും ചിലർ നിസംഗതം പറയുന്നുണ്ടെങ്കിലും അണികളുടെ കൊഴിഞ്ഞുപോക്കിനു യാതൊരു കുറവുമില്ല.പാലാക്കാരെയും പൂഞ്ഞാറുകാരെയും പിണക്കിയത് ശരിയായിലെന്ന് ചില നേതാക്കൾക്ക് ഇപ്പൊ തോന്നിക്കാണും. മുന്നണിയുടെ തോൽവി ആരുടെ തെറ്റാണെന്നു കണ്ടെത്താനുള്ള കമ്മീഷൻ തുടങ്ങിയെന്നോ മറ്റോ കേട്ടിരുന്നു. എന്നാൽ ഇപ്പോൾ കമ്മീഷനും ഭരണകാലത്തെ പല പദ്ധതികൾ പോലെയാണെന്നാണ് കേൾക്കുന്നത് . കുറ്റം ആരുടേതാണെങ്കിലും കേന്ദ്രത്തെ സമീപിക്കുന്നതിൽ ഉള്ള പഴയ ഏർപ്പാടിനോട് പലർക്കും താത്പര്യം കുറഞ്ഞതായാണ് കേൾക്കുന്നത്. അമ്മ മകൻ രാഷ്രിയത്തിനോട് ഇപ്പൊ പഴയ പോലെ വിശ്വാസം കുറവാണുതാനും.പ്രതിപക്ഷത്തു ഇരുന്നു കൊണ്ട് കാര്യമായ സർക്കാർ വിരുദ്ധ മുദ്രവാക്യമൊന്നും നടത്തിയിട്ടുമില്ലതാനും. സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനം ചൊല്ലി ചില നേതാക്കൾ ഒന്നോ രണ്ടോ ദിവസം നിരാഹാരം കിടക്കോ മറ്റോ ചെയ്തിരുന്നു എന്നും കേട്ടിരുന്നു .മുന്നണിയുടെ അയഞ്ഞ പ്രതികരണം കണ്ടാൽ തോന്നും കൈ നനയാതെ മീൻ പിടിക്കാൻ പഠിക്കുകയാണോ എന്നു . എന്തുതന്നെ ആയാലും ഈ കാലകേടിനു ഒരു ജോൽസ്യനെ കാണുന്നതായിരിക്കും എത്രയും പെട്ടെന്നു നല്ലതെന്നു പല നേതാക്കൾക്കും തോന്നിയിരിക്കണം.
Those letters look like lace, very beautiful.
LikeLiked by 1 person
It’s in my mother tongue… Malayalam
LikeLiked by 1 person