എഴുതി പൂർത്തീകരിക്കാത്ത ഒരു പ്രണയകഥ  

എനിക്ക് ഒത്തിരി ഇഷ്ടമാണലോ. എന്നാൽ പോയി പറഞ്ഞുകൂടേ നിനക്ക്. നിരവധി വട്ടം തിരിച്ചും മറിച്ചും ആലോചിച്ചിട്ടാണലോ നീ ഇതു തീരുമാനിച്ചേ, പിന്നെ ഇപ്പൊ എന്താ സംശയം. പേടിയാണോ നിനക്ക്. പേടിച്ചിട്ടൊന്നുമല്ല ഉത്തരം ഇല്ല എന്നാണെങ്കിൽ പിന്നെ അറിഞ്ഞിട്ടു കാര്യമില്ലലോ. ഇല്ല അങ്ങനെ പറയില്ല അത് എനിക്ക് ഉറപ്പാ. അങ്ങനെ ഒന്നും വരല്ലേ ഗീവര്ഗീസ്സ് പുണ്യാളാ, നിനക്കു മെഴുകുതിരി കത്തിക്കാമെ, എന്നെ ഒന്നു കാത്തോളണേ. 

ഉണ്ണി ഒരുനിമിഷം ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ പറയുന്നത് തെറ്റാണെന്നു തോന്നുന്നുവെങ്കിൽ ഞാൻ പറഞ്ഞതൊക്കെ നീ മറക്കണം, ക്ഷമിക്കണം. 

ശരി കഴിഞ്ഞ കുറച്ചു ദിവസമായി എനിക്ക് തോന്നിയതാണ്. നിനക്ക് എന്നെ ഇഷ്ടമാണൊന്നു. എന്റെ പുറകിൽ നടക്കുന്നത് വേണ്ട എന്നു പറയുന്നില്ല പക്ഷെ നിനക്കത് ഇഷ്ടമാണെങ്കിൽ എനിക്ക് ഇഷ്ടകേടൊന്നുമില്ല… കൂടെ നടന്നാൽ കൂടുതൽ നല്ലതാകും അല്ലെ ???

ഉണ്ണി ഒന്നും പറഞ്ഞില്ലാലോ… 

ഉണ്ണി… 

പുറകിൽ നിന്നു പരിചിത ശബ്ദം 

 എടാ… കുരുത്തം കെട്ടവനെ.. ഇരുന്നു ഫോണിൽ കുത്തികൊണ്ടിരിക്കൽ നിർത്തി ഈ അടുക്കളയിൽ വന്നോന്നു എന്നെയൊന്നു സഹായിക്ക്…

എഴുതി പൂർത്തീകരിക്കാതെ പോയ ലോകത്തെമ്പാടുമുള്ള അനവധി കഥകൾക്കായി ഞാൻ സമർപ്പിക്കുന്നു… 
A Bizarre Fairy Tale

Once upon a time in a deep distant land as mentioned in the old fashioned fairytales there lived the ‘good’. The ‘good’ had a not so good neighbour namely ‘evil’ who always find a reason to fight with the ‘good’. One day an infant born named ‘religion’ was stuck up in their topic for fight and it was all that was necessary to trigger a great war, war of all wars , a never ending war as the old men and saints say. As the war started to take the shape and kept it’s momentum running throughout centuries ‘religion’ was almost at it’s prime. As days and ages changed everything changed and ‘religion’ now has a family with dozens of wives namely ‘caste’,’creed’,’color’ and so on. Now while all this changes happened our two main chieftains ‘good’ and ‘evil’ continue to exhibit their presence despite letting the fight being handed down to their children ‘humans’. Now the war is quite modern and unlike the old days not just the soldiers fought the war but  also everyone on the entire tribe have their own groups to fight for each other. Once the fight was only between the two, now it is between more than two say maybe infinite since nobody knows how many groups exist. But at the end of day nobody won and everybody lost a fair share. As the war progressed  this poor writer may not be there alive to unveil to you the forthcoming events of the war of wars. But one thing I am quite sure is that there are lot more words that have to be filled here inorder to end this fairytale in the words ‘thereby they lived happy there after’.

Nb: please don’t find a male chuvanism in it and everything mentioned here is of pure satire.

തെരുവ് 

കണ്ണിൽ മൊത്തം ഇരുട്ടായിരുന്നു. വാഹനങ്ങൾ ചീറിപായുകയാണ്. നിരന്തരം അന്തമില്ലാതെ പായുന്ന ഈ വാഹനങ്ങൾ ഞങ്ങൾക്കു സുപരിചിതമായിരുന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന പുകച്ചുരുളുകളും  വാഹനത്തിൽ നിന്നും വമിക്കുന്ന പുകയും വായുവിൽ നിറഞ്ഞു നിൽക്കുകയാണ്. കീറിതുടങ്ങിയ തന്റെ മുഷിഞ്ഞ മുണ്ടിൽ കഴുകി കളയാൻ പറ്റാത്ത അത്രയും അഴുക്കുകൾ നിറഞ്ഞിരുന്നു. എന്നാൽ  അവളുടെ മിനുസമുള്ള ഉടുപും മേനിയും പല നിറങ്ങളാൽ വെട്ടിതിളങ്ങുന്നുണ്ട്. അവൾ ചവച്ചു തുപ്പിയ മുറുക്കിന്നു പോലും ഒരു വിലയുണ്ട് നിറമുണ്ട്. ആരാലും ശ്രദ്ധിക്കാതെ പക്ഷെ ഇതൊക്കെ കണ്ടുകൊണ്ട് ഞാൻ ഇവിടെ ഇരുന്നു. അവൾ ഒരു കച്ചവടകാരിയാണ്, ബുദ്ധിമതിയായ കച്ചവടക്കാരി. അവൾക്കുള്ള വില പോലും എനിക്ക് ഇല്ലെന്നു തന്നെ പറയാം. പക്ഷെ ഞങ്ങൾ എന്നും അയൽവാസികൾ തന്നെ. ജീവിതത്തിന്റെ കഷ്ടപ്പാടിൽ തോറ്റുകൊടുക്കാൻ മടിവരാതെ ജീവിതം തള്ളിനീക്കാൻ ഓരോരോ മാർഗങ്ങൾ കണ്ടെത്തിയ രണ്ടു അപരിചിതർ. എനിക്ക് അവളോട് വെറുപ്പില്ല, സഹതാപം മാത്രമുള്ളു. എന്റെ വെറുപ്പ് ഈ സമൂഹത്തോടാണ്. എന്നെ ഒരു യാചകനും അവളെ ഒരു വേശിയുമാക്കിയ ഇതേ സമൂഹത്തോട്. ഒന്നും മാറിയിട്ടില്ല പുതിയ ഒരു ചട്ടക്കൂടിൽ എല്ലാം അതുപോലെ തന്നെ തുടരുന്നു.