എനിക്ക് ഒത്തിരി ഇഷ്ടമാണലോ. എന്നാൽ പോയി പറഞ്ഞുകൂടേ നിനക്ക്. നിരവധി വട്ടം തിരിച്ചും മറിച്ചും ആലോചിച്ചിട്ടാണലോ നീ ഇതു തീരുമാനിച്ചേ, പിന്നെ ഇപ്പൊ എന്താ സംശയം. പേടിയാണോ നിനക്ക്. പേടിച്ചിട്ടൊന്നുമല്ല ഉത്തരം ഇല്ല എന്നാണെങ്കിൽ പിന്നെ അറിഞ്ഞിട്ടു കാര്യമില്ലലോ. ഇല്ല അങ്ങനെ പറയില്ല അത് എനിക്ക് ഉറപ്പാ. അങ്ങനെ ഒന്നും വരല്ലേ ഗീവര്ഗീസ്സ് പുണ്യാളാ, നിനക്കു മെഴുകുതിരി കത്തിക്കാമെ, എന്നെ ഒന്നു കാത്തോളണേ.
ഉണ്ണി ഒരുനിമിഷം ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ പറയുന്നത് തെറ്റാണെന്നു തോന്നുന്നുവെങ്കിൽ ഞാൻ പറഞ്ഞതൊക്കെ നീ മറക്കണം, ക്ഷമിക്കണം.
ശരി കഴിഞ്ഞ കുറച്ചു ദിവസമായി എനിക്ക് തോന്നിയതാണ്. നിനക്ക് എന്നെ ഇഷ്ടമാണൊന്നു. എന്റെ പുറകിൽ നടക്കുന്നത് വേണ്ട എന്നു പറയുന്നില്ല പക്ഷെ നിനക്കത് ഇഷ്ടമാണെങ്കിൽ എനിക്ക് ഇഷ്ടകേടൊന്നുമില്ല… കൂടെ നടന്നാൽ കൂടുതൽ നല്ലതാകും അല്ലെ ???
ഉണ്ണി ഒന്നും പറഞ്ഞില്ലാലോ…
ഉണ്ണി…
പുറകിൽ നിന്നു പരിചിത ശബ്ദം
എടാ… കുരുത്തം കെട്ടവനെ.. ഇരുന്നു ഫോണിൽ കുത്തികൊണ്ടിരിക്കൽ നിർത്തി ഈ അടുക്കളയിൽ വന്നോന്നു എന്നെയൊന്നു സഹായിക്ക്…
എഴുതി പൂർത്തീകരിക്കാതെ പോയ ലോകത്തെമ്പാടുമുള്ള അനവധി കഥകൾക്കായി ഞാൻ സമർപ്പിക്കുന്നു…